കുമരകം ചീപ്പുങ്കൽ തോട്ടിൽ ബന്ധിച്ചിരുന്ന ഹൗസ് ബോട്ട് മുങ്ങി താണു.
ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം.
ഹൗസ് ബോട്ടിലുണ്ടായിരുന്ന യുപി സ്വദേശികളായ ദമ്പതികളേയും എട്ടു വയസായാ കുട്ടിയേയും ഹൗസ് ബോട്ടിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് സമീപത്തുണ്ടായിരുന്ന ശിക്കാര വള്ളത്തിൽ കയറ്റി രക്ഷിച്ചു.
ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ ഡുമിന്റെ തകരാറാണ് വെള്ളം കയറാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
യാത്രക്കാരുടെ ലാപ്റ്റോപും രണ്ട് മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു.
വിദഗ്ദ സംഘം എത്തി മുങ്ങിക്കിടന്ന ഹൗസ് ബോട്ടുയർത്തി. കുമരകം വെസ്റ്റ് എസ് എച്ച് ഒ എം.ജെ. അരുൺ കുമരകം എസ് എച്ച് ഒ കെ.ഷിജി എന്നിവർ സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.













































































