അടിമാലി: വ്യാപാര മേഖല ആകെ തകർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂണിറ്റ് നാളെ നടക്കുന്ന നിയമവിരുദ്ധഹർത്താലിനോട് സഹകരിക്കില്ലെന്ന് അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ വ്യാപാരികളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്, അടിമാലി സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് അടിമാലി യൂണിറ്റ് സെക്രട്ടറി സാൻ്റി മാത്യു കത്ത് നൽകുകയും ചെയ്തു. നാളെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത് സാമൂഹ്യ മാധ്യമങ്ങളിലൂടെഅറിയാൻകഴിഞ്ഞെന്നും ഇതിൽസഹകരിക്കാത്തതാൽപര്യമില്ലെന്നും അതിനാൽ സംരക്ഷണം നൽകണമെന്നുമാണ് കത്തിലുള്ളത്.