മാൻവെട്ടം മേമ്മുറിയിൽ എൻ ജെ ജോയിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്.
പ്രതിയെ കണ്ടെത്താൻ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം ജോയിയും ഭാര്യയും മകളും തെള്ളകത്തെ ആശുപത്രിയിൽ ആയിരുന്ന സമയത്താണ് വീട്ടിൽ മോഷണം നടന്നത്. ഇരുനില വീടിൻ്റെ വാതിലുകൾ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. ആശുപത്രിയിൽ നിന്ന് വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.