തെരഞ്ഞെടുപ്പ്പ്രഖ്യാപിക്കുന്നതിന് മുമ്പ് റെയ്ഡുകള്‍ നടത്താനോ വസ്തുക്കള്‍ പിടിച്ചെടുക്കാനോതെരഞ്ഞെടുപ്പ്ഉദ്യോഗസ്ഥര്ക്ക്അധികാരമില്ലെന്ന്കര്ണാടകഹൈക്കോടതി.
റിട്ടേണിംഗ് ഓഫീസര്‍ക്കും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പരിശോധനയ്ക്ക്അധികാരമുണ്ട്. എന്നാല്‍ ഔദ്യോഗികമായി തെരഞ്ഞെടുപ്പ്പ്രഖ്യാപിക്കുന്നതിന്മുമ്പ്ഇത്തരത്തില്പരിശോധനകള് നടത്തരുത്. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് നാഗപ്രസന്നയുടേതാണ് വിധിപ്രസ്താവം.
ബെംഗളുരു ശിവാജി നഗറിലെ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ നല്കിയ ഹര്‍ജിയിലാണ് വിധി. മാര്‍ച്ച് 19-ന് ഹര്‍ജിക്കാരന്റെ വസതിയില്‍ നിന്ന് അരിച്ചാക്കുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. മാര്‍ച്ച് 29-നാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.