കൊച്ചി: കപ്പൽ ശാലയിൽ നിർമ്മിച്ച വിക്രാന്ത് സന്ദർശിക്കാൻ കഴിഞ്ഞത് അഭിമാനകരമായ അനുഭവമാണെന്ന് മോഹൻലാൽ പറഞ്ഞു. ഇന്ത്യയുടെ കപ്പൽ നിർമ്മാണ ചാതുരിയുടെ ഉദാത്തമായ പ്രതീകമാണ് ഐ.എ.സി വിക്രാന്ത്. ഇന്ത്യൻ നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്ന നിർമ്മാണ് ചാതുരിയാണ് ഇത്.

13 വർഷം നീണ്ട കൃത്യതയാർന്ന നിർമ്മാണത്തിന് ശേഷം പണിപ്പുരയിൽ നിന്നും സമുദ്രം കാക്കാനിറങ്ങുന്ന വിക്രാന്ത് ഇന്ത്യൻ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ അഭിമാനമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. തനിക്ക് വിക്രാന്ത് സന്ദർശിക്കാൻ അവസരം നൽകിയ നാവിക സേന ഉദ്യോഗസ്ഥർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു....