പിഎം ശ്രീ വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സിപിഐ ഉയർത്തിയ വിമർശനം അടക്കം എൽഡിഎഫ് ചർച്ച ചെയ്യും. സംസ്ഥാന ഘടകം എടുക്കുന്ന തീരുമാനത്തിൽ ആവശ്യമെങ്കിൽ ദേശീയ നേതൃത്വം ഇടപെടും. വിഷയത്തിൽ കേന്ദ്രനിലപാട് ഒരു കാരണവശാലും കേരളം അംഗീകരിക്കില്ല. കേന്ദ്രനയം അംഗീകരിക്കാതെ എങ്ങനെ പദ്ധതിയുടെ ഗുണം സംസ്ഥാനത്തിന് ലഭ്യമാക്കും എന്നാണ് നോക്കുന്നത്. വിഷയത്തിൽ സിപിഐയെ അവഗണിക്കില്ല. സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണ് മോദി സർക്കാർ. ബിഹാർ തെരഞ്ഞെടുപ്പിൽ ബിഹാറിൻ്റേതായ ചില സ്റ്റൈൽ ഉണ്ടെന്നും അന്തിമ ഫലം തേജസ്വി നയിക്കുന്ന മുന്നണിക്കായിരിക്കുമെന്നും എം എ ബേബി വ്യക്തമാക്കി.