ഒമാന്‍: വെള്ളാപ്പള്ളി നടേശന്റെ മകന് തുഷാര്‍ വെള്ളാപ്പള്ളി പിടിയിലായതിനു പിന്നാലെ കേരളത്തില്‍ നിന്നുള്ള മറ്റൊരു വ്യവസായിയുടെ പുത്രന് കൂടി സാമ്ബത്തിക കുറ്റ കൃത്യവുമായി ബന്ധപ്പെട്ട് യുഎഇയില്‍ അറസ്റ്റില്‍.
ഗോകുലം ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറും ഗോകുലം ഗോപാലന്റെ മകനുമായ ബൈജു ഗോപാലനാണ് ചെക്കുകേസില്‍ വിദേശത്ത് അറസ്റ്റിലായത് . ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ദുബായ് പോലീസിനു കൈമാറി. അല്‍ഐന്‍ ജയിലിലാണ് ബൈജു ഇപ്പോഴുള്ളത്. ചെക്കുകേസുമായി ബന്ധപ്പെട്ട് യുഎഇക്കു പുറത്തുപോകാന്‍ വിലക്കുള്ള ബൈജു, ഒമാന്‍ വഴി കേരളത്തിലേക്കു കടക്കാന്‍ ശ്രമിക്കവെയാണ് അറസ്റ്റിലായത്. പാസ്പോര്ട്ടില് വ്യാജ എക്സിറ്റ് സീല്‍ പതിച്ചു റോഡുമാര്‍ഗമാണ് ഒമാനിലേക്ക് കടന്നത്. തമിഴ്നാട് സ്വദേശി രമണിയുടെ പരാതിയിലാണ് അറസ്റ്റ്.