ചങ്ങനാശ്ശേരി: നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ ബാബു തോമസ്, രാജു ചാക്കോ എന്നിവരെ കോൺഗ്രസ്സ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും കോൺഗ്രസ്സിന്റെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും നീക്കം ചെയ്തതായി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. വിപ്പ് ലംഘിച്ച പാർട്ടി അംഗങ്ങൾക്കെതിരെ കൂറുമാറ്റ നിയമപ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും നാട്ടകം സുരേഷ് അറിയിച്ചു.