കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. 4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കൾക്ക് ഈ റിക്രൂട്ട്മെന്റ് ഒരു സുവർണാവസരമാണ്. ഓൺലൈൻ അപേക്ഷാ പ്രക്രിയ ജൂലൈ 26, 2025 മുതൽ ആരംഭിച്ചു, ഔദ്യോഗിക വെബ്സൈറ്റുകളായ www.mha.gov.in, www.ncs.gov.in എന്നിവ വഴി യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഓഗസ്റ്റ് 17, 2025 വരെ അപേക്ഷിക്കാം.
ജനറൽ വിഭാഗത്തിന് 2471 ഒഴിവുകളാണുള്ളത്. SC/ST/OBC വിഭാഗങ്ങൾക്ക് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം റിസർവേഷനുമുണ്ട് വിശദമായ വിഭാഗ-സംസ്ഥാന തല വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്.
യോഗ്യത വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസ് (മെട്രിക്കുലേഷൻ) വിജയിച്ചിരിക്കണം. പ്രായപരിധി: 18-27 വയസ്സ് (2025 ഓഗസ്റ്റ് 17-ന് അനുസരിച്ച്). SC/ST/OBC വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം പ്രായ ഇളവ് ലഭിക്കും (SC/ST-ന് 5 വർഷം, OBC-യ്ക്ക് 3 വർഷം). അധിക യോഗ്യത: അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ ഡൊമിസൈൽ സർട്ടിഫിക്കറ്റ്, പ്രാദേശിക ഭാഷ/ഭാഷാഭേദം അറിയാവുന്നത്.
ശമ്പളവും ആനുകൂല്യങ്ങളും ശമ്പള സ്കെയിൽ: 7-ാം ശമ്പള കമ്മിഷൻ പ്രകാരം പേ ലെവൽ-3 (₹21,700 - ₹69,100). അലവൻസുകൾ: ഡിയർനെസ് അലവൻസ് (DA), ഹൗസ് റെന്റ് അലവൻസ് (HRA), ട്രാൻസ്പോർട്ട് അലവൻസ് (TA), 20% സ്പെഷ്യൽ സെക്യൂരിട്ടി അലവൻസ്, അവധി ദിനങ്ങളിൽ ജോലി ചെയ്യുന്നതിന് ക്യാഷ് കോമ്പൻസേഷൻ (30 ദിവസം വരെ). ആനുകൂല്യങ്ങൾ: സ്ഥിര ജോലി, പെൻഷൻ, കരിയർ വളർച്ച, കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള മറ്റ് ആനുകൂല്യങ്ങൾ.
ദേശീയത: ഇന്ത്യൻ പൗരന്മാർ മാത്രം അപേക്ഷിക്കാൻ യോഗ്യർ.