രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതി അഡ്വ. ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ദീപ പ്രയോഗിച്ച വാക്കുകൾ ഞെട്ടലുണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു. പുരുഷനായിരുന്നെങ്കിൽ ഉടൻ അറസ്റ്റു ചെയ്തേനെ. നിങ്ങളൊരു വനിതാ അഭിഭാഷക അല്ലേയെന്നും കോടതി ചോദിച്ചു. ദീപയുടെ ഹർജി തള്ളിയ കോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചു.














































































