നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി നൽകിയ ജാമ്യ ഹർജി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ്റെ ബഞ്ച് ഇന്ന് പരിഗണിക്കും. നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി പൾസർ സുനിയോട് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിചാരണ പൂർത്തിയാക്കാൻ നൽകിയ സമയം ജനുവരി 31ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.













































































