സ്വകാര്യ സ്‌കൂൾ ജീവനക്കാരി ജിവനൊടുക്കിയതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലം പോരുവഴി, മയ്യത്തുംകര അർത്തിയിൽ വീട്ടിൽ സുഹൈൽ അൻസാരിയാണ് (33) അറസ്‌റ്റിലായത് കടമ്പനാട് സ്വദേശിനിയായ സ്വകാര്യ സ്‌കൂൾ ജീവനക്കാരിയാണു ജീവനൊടുക്കിയത്.
സ്വകാര്യ സ്‌കൂളിൽ പിആർഒ ആയി ജോലി ചെയ്തിരുന്ന സുഹൈലും ഇവിടെ റിസപ്ഷനിസ്‌റ്റായി ജോലി ചെയ്യുകയായിരുന്ന യുവതിയും പരിചയക്കാരായിരുന്നു. ഇതു സംബന്ധിച്ച് യുവതിയെ ഭർത്താവ് ചോദ്യം ചെയ്തിരുന്നു. യുവതിയുടെ മരണത്തിൽ സംശയമുള്ളതായി വീട്ടുകാർ പരാതി നൽകിയിരുന്നുവെന്ന് ഏനാത്ത് പൊലീസ് പറഞ്ഞു.













































































