ഡിജിപി യോഗേഷ് ഗുപ്തയുടെ കേന്ദ്ര ഡപ്യൂട്ടേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്‌ഥാന സർക്കാരിന് തിരിച്ചടി. അഞ്ചു ദിവസത്തിനുള്ളിൽ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു.
യോഗേഷ് ഗുപ്‌തയുടെ ഹർജിയിലാണ് നടപടി. കേന്ദ്രം പലതവണ ആവശ്യപ്പെട്ടിട്ടും ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംസ്ഥാനം കൈമാറിയിരുന്നില്ല. സർക്കാരുമായി പ്രശ്‌നങ്ങളുണ്ടായതോടെയാണ് യോഗേഷ് ഗുപ്ത കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷിച്ചത്.