നാളെ രാവിലെ 10 മണിക്ക് കോട്ടയം ജനറൽ ഹോസ്പിറ്റൽ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. പ്രശസ്ത സിനി ആർട്ടിസ്റ്റ് ശ്രുതിബാല മുഖ്യ അതിഥി ആയിരിക്കും. കാൻസർ ബോധവൽക്കരണത്തിനെ കുറിച്ച് ഡോക്ടർ ശബരീനാഥ് പ്രഭാഷണം നടത്തും.
ഹെയർ 4 ചാരിറ്റബിൾ സൊസൈറ്റിയുടെ എട്ടാമത് ക്യാമ്പ് ആണ് നടത്തുന്നത്. ഏഴ് ക്യാമ്പുകൾ വഴി സ്വീകരിച്ച മുടി ഉപയോഗിച്ച് വിഗ് തയ്യാറാക്കി.കെഎം മാണി മെമ്മോറിയൽ ഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ പാലായിൽ തെറാപ്പി വഴി മുടി നഷ്ടമായവർക്ക് 2023ഒക്ടോബർ 16നും , 2024 മാർച്ച് 08 നും ലോക വനിതാ ദിനത്തിലും ആയി 27 ആളുകൾക്ക് സൗജന്യമായി വിഗ്കൾ നൽകിയിരുന്നു.