2022 വർഷത്തിൽ തൃശൂർ സിറ്റി പോലീസിനുകീഴിലെ ചാവക്കാട്, വിയ്യൂർ, പാവറട്ടി, ഒല്ലൂർ, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുകളിൽ പിടികൂടിയ 5.448 കി.ഗ്രാം. കഞ്ചാവ് ആണ് നശിപ്പിച്ചത്. പാലിയേക്കര കളിമൺ ഫാക്ടറിയിലെ ചൂളയിൽ ഇവ കത്തിച്ചു കളയുകയാണ് ചെയ്തത്. പോലീസ് സ്റ്റേഷനിൽ പിടികൂടുന്ന മയക്കുമരുന്നുകളും ലഹരിപദാർത്ഥങ്ങളും റീജിയണൽ കെമിക്കൽ ലാബറട്ടറിയിലെ രാസപരിശോധനക്കു ശേഷം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയുടെ അനുമതി ലഭിച്ചതിനുശേഷമാണ് നശിപ്പിച്ചുകളഞ്ഞത്. മയക്കുമരുന്നുകൾ കത്തിച്ചുകളയുന്നതിന് സിറ്റി സി-ബ്രാഞ്ച് എസിപി കെ.എ. തോമസ്, സ്പെഷൽ ബ്രാഞ്ച് എസിപി കെ. സുമേഷ്, എഎസ്ഐമാരായ സനീഷ് ബാബു, ജെസി ചെറിയാൻ എന്നിവർ നേതൃത്വം നൽകി.












































































