കോട്ടയം: ചാന്നാനിക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ കണിയാമലയിലെ കാണിക്കമണ്ഡപം കുത്തിത്തുറന്ന് മോഷണം. ജംഗ്ഷനിലെ സെന്റ് മേരീസ് ജറുസലേം ക്നാനായ സുറിയാനിപള്ളിയിലെകുരിശിൻതൊട്ടിയുടെ വാതിലും തകർക്കാൻ ശ്രമിച്ചിട്ടുണ്ട്.
സമീപത്തെ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണശ്രമം നടന്നിട്ടുണ്ട്. ഇവിടെത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും രണ്ടരയോടെയാണ് മോഷണ ശ്രമം നടന്നിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്
രാവിലെ കാണിക്കമണ്ഡപത്തിൽ വിളക്ക്തെളിയിക്കാനെത്തിയനാട്ടുകാരാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് വാർഡ് മെമ്പറിനെയും പിന്നീട് പോലീസിലുംവിവരംഅറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പനച്ചിക്കാട് പഞ്ചായത്തിന്റെ, 18, 5 വാർഡുകളിലായാണ്കാണിക്കമണ്ഡപവും, കുരിശും തൊട്ടിയും സ്ഥിതി ചെയ്യുന്നത്.