തിരുവനന്തപുരം : നിലവിൽ നൽകി വരുന്ന പെൻഷൻ തുക 4000/- രൂപയിൽ നിന്ന് 5000/- രൂപയാക്കി വർധിപ്പിച്ചു .
കുടുംബ പെൻഷനും അവശതാ പെൻഷനും 1100/- രൂപയിൽ നിന്ന് 1600/- രൂപയാക്കി വർധിപ്പിച്ചു .
വിവാഹ ധനസഹായം 25000/- രൂപയിൽ നിന്ന് 50000/- രൂപയായി ഉയർത്തി .
ഒരാൾക്ക് ആജീവനാന്ത ചികിത്സാ സഹായം ഒന്നര ലക്ഷം രൂപയായി നേരത്തെ നിജപ്പെടുത്തിയിരുന്നു . അത് രണ്ട് ലക്ഷം രൂപയായി ഉയർത്തുകയും ഓരോ മൂന്ന് വർഷം തോറും ആവർത്തന ചികിത്സയ്ക്കും വ്യവസ്‌ഥ ചെയ്തു . തുടർ ചികിൽസ ആവശ്യമാകുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ മാറ്റം .
മറ്റ് ക്ഷേമ പെൻഷൻ ലഭിക്കാത്ത കലാകാരന്മാർക്ക് 60 വയസ്സിന് ശേഷവും പെൻഷൻ അപേക്ഷ നൽകാൻ ഒരവസരം കൂടി നൽകുന്നു . ഏപ്രിൽ 1 മുതൽ മൂന്ന് മാസത്തിനകം പത്ത് വർഷത്തെ അംശദായം ഒന്നിച്ചടച്ച് അപേക്ഷ നൽകാവുന്നതാണ് . ക്ഷേമ നിധി ബോർഡിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കും .
പെൻഷനിലും , ചികിത്സാ , വിവാഹ ധന സഹായങ്ങളിലും കാലോചിതമായ വർദ്ധനവ് കൊണ്ടുവരണമെന്ന് ഫെഫ്ക ദീർഘകാലമായി ആവശ്യപ്പെടുന്നതാണ് .
ചലച്ചിത്ര പ്രവർത്തകരുടെ ആവശ്യങ്ങളെ അനുഭാവപൂർവ്വം പരിഗണിച്ച മന്ത്രിസഭയേയും സാംസ്കാരിക ക്ഷേമ നിധി ബോർഡ് ചെയർമാൻ ശ്രീ. മധുപാലിനെയും ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ. ബി ഉണ്ണികൃഷ്ണൻ നന്ദി അറിയിച്ചു .














































































