പാലക്കാട് തച്ചനാട്ടുകരയിൽ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ആത്മഹത്യ ചെയ്ത വിദ്യാർഥി ആശിർനന്ദയുടെ പാലക്കാട് തച്ചനാട്ടുകരയിലെ വീട്ടിൽ ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു. മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. നിരവധി സിബിഎസ്ഇ സ്കൂളുകളിൽ സമാനമായ ചൂഷണം നടക്കുന്നുണ്ടെന്ന് കെ വി മനോജ് കുമാർ പറഞ്ഞു.
അതേ സമയം പൊലീസിൻ്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ആത്മഹത്യ കുറിപ്പിലെ കൈയക്ഷരം പോലീസ് പരിശോധിക്കും. മാത്രമല്ല മാതാപിതാക്കളുടെയും അധ്യാപകരുടെയും സഹപാഠികളുടെ മൊഴിയും രേഖപ്പെടുത്തും.