കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രശസ്തമായ രഥോത്സവം ഇന്ന് നടക്കും. ഉച്ചക്ക് 1.15 മുതലാണ് മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തില്‍ പുഷ്പ രഥോത്സവ ചടങ്ങുകള്‍ തുടങ്ങുക. മൂകാംബികാ ദേവിയെ പുഷ്പങ്ങളാല്‍ അലങ്കരിച്ച രഥത്തില്‍ ക്ഷേത്രത്തിനകത്ത് ശ്രീകോവിലിനു ചുറ്റും എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. മലയാളികള്‍ അടക്കം ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് കൊല്ലൂരിലേക്ക് ഒഴുകി എത്തുന്നത്. നാളെ വിജയദശമി ദിനത്തില്‍ പുലർച്ചെ മൂന്നിന് നടതുറന്ന് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും.












































































