കോട്ടയം:വിവിധ പരിസ്ഥിതി സംരക്ഷണ സംഘടനകളുടെ കൂട്ടായ്മയാണ് ഗ്രീൻ കമ്മ്യൂണിറ്റി.14-04-2023 രാവിലെ 9-30ന് ചന്തക്കടവിൽനിന്നും ആരംഭിച്ച് 12-30ന് കൊശമറ്റം കോളനിയിൽഅവസാനിപ്പിച്ചു.ഈപരിപാടിയിൽ നേരിൽകാണാൻകഴിഞ്ഞപലകാര്യങ്ങളുംഏറെവേദനാജനകമാണ്.കോടിമതയിലുംപഴയബോട്ട്ജെട്ടിയിലും കൊടൂരാറിന്റെ കൈവഴിയിലേക്ക്തുറന്നുവച്ചിരിക്കുന്ന മലിനജല ഓടകൾ.മീനച്ചിലാറിന്റെ തീരങ്ങളിൽ പലയിടത്തും മാലിന്യ കൂമ്പാരങ്ങളും കൂടാതെ മലിനജല ഓടകളും.ഈഓടകളിലേക്ക് പലപ്പോഴുംകക്കൂസ്മാലിന്യങ്ങൾവരെ തള്ളാറുണ്ട്എന്ന് സമിപവാസികൾസാക്ഷ്യപ്പെടുത്തുന്നു.ഏറെഞെട്ടിപ്പിക്കുന്നകാര്യം ഇതിലൊക്കെ നഗരസഭക്കും പങ്കുണ്ട് എന്നതാണ്.മലിനജല വാഹിനികളിൽ ഏറെയും നഗരസഭയുടെഓടകളാണ്.ഈപ്രശ്നത്തിന് അടിയന്തിരമായി ശാശ്വതവും,ശാസ്ത്രീയവുമായപരിഹാരം കണ്ടെത്തണമെന്നും അധികാരികൾഅതിന്തയ്യാറാകാത്തപക്ഷംനിയമപരമായനടപടികളുംഒപ്പംജനകീയപ്രതിഷേധങ്ങളുമായിനീങ്ങുമെന്ന്പഠനസംഘംപറഞ്ഞു.
അഡ്വ:സന്തോഷ് കണ്ടഞ്ചിറ,
ജെ.ജി. പാലയ്ക്കലോടി,
റമീഷ് ഷഹദ്,
മിനി കെ ഫിലിപ്പ്
എ.ജി. അജയകുമാർ,
ശശികുമാർ.പി.ജി.,
സുരേഷ് കൂരോപ്പട,
ഗോപുനട്ടശേരി
വിനുമോൾ,ഡോ:രാജേഷ് കടമാൻചിറ,സുമോൻ പുതുപ്പള്ളി,തുടങ്ങിയവർ പങ്കെടുത്തു.

കോടിമതഭാഗത്ത്കൊടൂരാറിലേക്ക്മലിനജലം ഒഴുക്കുന്ന ഓട.

നവീകരിച്ചപഴയബോട്ട് ജെട്ടിയിലെ മാലിന്യ ക്കാഴ്ച.

നഗരത്തിന്റെകുടിവെള്ളസ്രോതസ്സായമീനച്ചിലാറിലേക്ക് മലിനജലം വന്നുചേരുന്ന ദയനീയ കാഴ്ച-നാഗമ്പടം പാലത്തിന് സമീപം.