വയനാട്ടിൽ പനമരത്ത് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.
പുഞ്ചവയല്‍ അശ്വതി നിവാസില്‍ പരേതനായ ബാലന്‍ മാസ്റ്ററുടെയും സുമവല്ലിയുടെയും മകന്‍ ജിജേഷ് ബി. നായര്‍ (43) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപത്തെ കോഴി ഫാമില്‍ വെച്ചാണ് ജിജേഷിന് വൈദ്യുതാഘാതമേറ്റത്.
അപകടം നടന്നയുടന്‍ ബന്ധുക്കളും പരിസരവാസികളും ഇദ്ദേഹത്തെ പനമരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.














































































