ചെന്നൈ:ചെന്നൈയിൽ വച്ചാണ് ചെന്നൈ - മുംബൈ ലോകമാന്യ തിലക് എക്സ്പ്രസിൽ തീപിടിത്തമുണ്ടായത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. ട്രെയിനിന്റെ എഞ്ചിനിൽ നിന്ന് എസിയിലേക്കുള്ള കേബിളിലാണ് തീപിടിത്തമുണ്ടായത്. ചെന്നൈ ബേസിൻ ബ്രിഡ്ജിൽ എത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽ പെട്ടത്. ഉടൻ ട്രെയിൻ നിർത്തിയിട്ടു. തകരാർ പരിഹരിച്ച ശേഷം ട്രെയിൻ വീണ്ടും സർവീസ് പുനരാരംഭിക്കുമെന്ന് റെയിൽവെ വ്യക്തമാക്കി.