കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ബാലയുടെ ശസ്ത്രക്രിയ പൂർത്തിയായി.ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും, ബാല ആരോഗ്യവാനായി തുടരുന്നുവെന്നും അധികൃതർ അറിയിച്ചു.നിലവിൽ ബാലയെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലാണ്.കരൾ ദാതാവും ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്.
ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം ആയിരിക്കും ബാല വീട്ടിലേക്ക് മടങ്ങുക.മാര്‍ച്ച് ആദ്യവാരം
ആരോഗ്യസ്ഥിതിമോശമായപ്പോഴാണ് രോഗനിർണയം നടത്തി ചികിത്സ തേടിയത്.
തുടർന്ന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുക ആയിരുന്നു.
തന്റെ രണ്ടാം വിവാഹ വാർഷിക ദിവസം മേജർ ഒപ്പറേഷൻ ഉണ്ടെന്ന് ബാല അറിയിച്ചിരുന്നു. ഭാര്യ എലിസബത്തിന്റെ നിർബന്ധപ്രകാരമാണ് ചികിത്സ നടത്തിയതെന്നും താരം പറഞ്ഞിരുന്നു.