ബ്രഹ്മപുരം തീപിടിത്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കത്തയച്ചിട്ടില്ല. സോണ്‍ടാ ഇന്‍ഫ്രാടെക് അന്വേഷണം നടത്തട്ടേയെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍.കോര്‍പറേഷന്‍ അയച്ച കത്തിൻ്റെ പകര്‍പ്പ് ഫയലില്‍ ഉണ്ട്. രേഖകള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. അന്വേഷണത്തെ സ്വാഗതം ചെയുന്നുവെന്നും മേയര്‍ വ്യക്തമാക്കി. സോണ്‍ടയെ മനപ്പൂര്‍വ്വമായി കുടുക്കാന്‍ വ്യാജ കത്ത് ഉപയോഗിക്കുകയാണെന്നാണ് സോണ്‍ടാ ഇന്‍ഫ്രാടെക്ക് എം ഡി രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള ആരോപിക്കുന്നത്. ഇല്ലാത്ത കത്ത് ഉണ്ടെന്ന് പറഞ്ഞ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ കത്ത് അയച്ചു. കോര്‍പ്പറേഷന്‍ അയച്ചെന്ന് പറഞ്ഞ രണ്ട് കത്തും കിട്ടിയിട്ടില്ലെന്നും കോര്‍പ്പറേഷനെതിരെ രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. 500 കോടി രൂപ പ്രൊജക്‌ട് നിലനില്‍ക്കുമ്പോള്‍ ആരെങ്കിലും മാലിന്യം കത്തിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. കമ്പനിക്കെതിരായ വിവാദങ്ങളില്‍ ഗൂഢാലോചനയുണ്ടെന്നും രാജ്കുമാര്‍ ആരോപിച്ചു.
