പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണന് വാഹനാപകടത്തിൽ പരിക്ക്. കോന്നിയിൽ വച്ച് അദ്ദേഹത്തിൻ്റെ ഔദ്യോഗിക വാഹനം മറ്റൊരു കാറുമായി ഇടിച്ച് തലകീഴായി മറിഞ്ഞു.
കളക്ടറേയും പരിക്കേറ്റവരയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കളക്ടർ ഗൺമാനും, ഡ്രൈവറുമായിട്ടാണ് യാത്ര ചെയ്തിരുന്നത്. ഇടിച്ച വാഹനത്തിൽ 5 പേരും ഉണ്ടായിരുന്നു. ആരുടെയും നില ഗുരുതരമല്ല.














































































