ദക്ഷിണ റെയില്‍വെയുടെ നിലപാട് പ്രതിഷേധാർഹമാണ്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് ഉദ്ഘാടന ചടങ്ങില്‍ കണ്ടതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സംഭവത്തില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ദേശീയഗാനം ആലപിച്ചും ഭരണഘടന കയ്യിലേന്തിയും ഡിവൈഎഫ്‌ഐ പ്രതിഷേധം.
കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം- ബംഗ്ളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിലാണ് ആർഎസ്‌എസ് ഗണഗീതം ആലപിച്ചത്. ആദ്യയാത്രയില്‍ പങ്കെടുത്ത സ്കൂള്‍ വിദ്യാർഥികളാണ് ഗണഗീതം പാടിയത്. വിദ്യാർഥികള്‍ ഗണഗീതം ആലപിക്കുന്ന ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ ഫേസ്ബുക്കില്‍ പങ്കുവെച്ചു. കേരളത്തിന് അനുവദിച്ച പുതിയ വന്ദേഭാരത് ട്രെയിൻ ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്ലാഗ് ഓഫ് ചെയ്തു.












































































