സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ വലിയ ആളുകളെന്ന് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി. ബെംഗളൂരു കേന്ദ്രമാക്കിയ 5 അംഗ സംഘത്തിൽ നിന്ന് കിട്ടിയ നിർദ്ദേശം പ്രകാരമാണ് ആദ്യം വിജിലൻസിന് മൊഴി നല്‍കിയതെന്നും സ്വർണ്ണക്കൊള്ളയില്‍ തനിക്ക് വലിയ നേട്ടം ഉണ്ടായിട്ടില്ലന്നും പോറ്റി പറഞ്ഞു. ലാഭമുണ്ടാക്കിയവർ മറ്റുള്ളവരാണ്. വിജിലൻസ് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് ചില നിർദ്ദേശങ്ങള്‍ നല്‍കി. അവർ പറഞ്ഞത് പ്രകാരമാണ് തന്റെ ആദ്യ മൊഴിയെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. പോറ്റി പറഞ്ഞതനുസരിച്ച് ആ 5 അംഗ സംഘത്തെ കണ്ടെത്താനാണ് പ്രത്യേക സംഘത്തിൻ്റെ നീക്കം.