ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ആദ്യവിജയം. തുടർച്ചയായ 10 മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങിയ ശേഷം എത്തിയ ടീം മോഹൻ ബഗാനെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. ജോർദൻ വിൽമർ ഗിൽ ആണ് മത്സരത്തിലെ ഒരേയൊരു ഗോൾ നേടിയത്. തോറ്റെങ്കിലും മോഹൻ ബഗാൻ മൂന്നാം സ്ഥാനത്ത് തുടരും. കഴിഞ്ഞ മത്സരത്തിൽ പുറത്തെടുത്ത മെച്ചപ്പെട്ട പ്രകടനത്തിന്റെ തുടർച്ചയാണ് നോർത്ത് ഈസ്റ്റ് ഈ മത്സരത്തിലും കാഴ്ചവച്ചത്. ആദ്യ നിമിഷങ്ങളിൽ എടികെ മോഹൻ ബഗാൻ പലതവണ എതിർ ബോക്സിന് സമീപം എത്തി ആശിഷ് റായിയിൽ നിന്നെത്തിയ പന്തിൽ പോസ്റ്റിന് തൊട്ടുമുന്നിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന ലിസ്റ്റൻ കൊളാസോ തൊടുത്ത ഷോട്ട് പക്ഷേ ലക്ഷ്യത്തിൽ നിന്നും അകന്നു പോയി. 61-ാം മിനിറ്റിലാണ് നോർത്ത് ഈസ്റ്റ് അർഹിച്ച ഗോൾ നേടിയത്.
