കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പതിനഞ്ചാം തീയതി നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന തുടങ്ങി. അപ്പർ ടയറിന് ആയിരം രൂപയും, ലോവർ ടയറിന് 2000 രൂപയും ആണ് ടിക്കറ്റ് നിരക്കെങ്കിലും, ജിഎസ്ടിയും വിനോദ നികുതിയും അധികമായി നൽകണം. പേടിഎം ഇൻസൈഡർ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. 12ന് കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിന് ശേഷം ടീമുകൾ 13ന് തിരുവനന്തപുരത്തെത്തും. പകലും രാത്രിയും ആണ് മത്സരം. ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് 15ന് കാര്യവട്ടത്ത് നടക്കുക.
