പാലാ സ്വദേശിയും എൻ സി പി പാർട്ടി നേതാവുമായ ബെന്നി ചാണ്ടിയുടെ മകനാണ് വള്ളി അലക്സ്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേരള ക്രിക്കറ്റ് താരം സച്ചിൻ ബേബിയുടെ സഹോദരിയുടെ ഭർത്താവാണ് വള്ളി അലക്സ് എന്ന് അറിയപ്പെടുന്ന അലക്സ് ചാണ്ടി
സൗഹൃദം നടിച്ചു വീട്ടില്‍ എത്തി അലക്സ് യുവതിയെ ബന്ദിയാക്കി പീഢിപ്പിച്ചു എന്നാണ് പരാതി. ഭീഷണിപ്പെടുത്തി പണം അപഹരിക്കുകയും, യുവതിയുടെ വീട് ആക്രമിക്കുകയും, ഇരയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും, ഉന്നതരുടെയും ഗുണ്ടകളുടെയും പേരുപറഞ്ഞു ഇരയെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തതെന്ന പരാതിയിലാണ് കർണാടക പോലീസ് നടപടി സ്വീകരിച്ചത്.
ലഹരി കേസിലെ പ്രതിയുടെ പക്കല്‍ നിന്നും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞു ലക്ഷണങ്ങള്‍ തട്ടിയെടുത്ത കേസിലും പ്രതിയാണ് സംസ്ഥാന ലഹരി വിരുദ്ധ സ്‌ക്വാഡ് തിരയുന്ന അലക്സ്. തനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തലത്തില്‍ നിരന്തരം വ്യാജ പരാതികള്‍ അയക്കുക, ഗുണ്ടാ സംഘങ്ങളുടെ പേരില്‍ ആളുകളെ ഭീഷണിപ്പെടുത്തുക എന്നത് ഇയ്യാളുടെ പതിവാണ്.
ക്രിക്കറ്റ് താരം സച്ചിൻ ബേബിയുടെ പേര് പറഞ്ഞുകൊണ്ട് സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളെ ഇടിച്ചുകയറി പരിചയപ്പെട്ട് അവരുടെ ഒപ്പമുള്ള ചിത്രങ്ങള്‍ കരസ്ഥമാക്കിയാണ് ഇയ്യാള്‍ തട്ടിപ്പുകള്‍ നടത്തുന്നത്. ലഹരി ഇടപാടുകളെ കുറിച്ച് കേരള - കർണാടക സംസ്ഥാന ലഹരി വിരുദ്ധ സംഘം അന്വേഷിച്ചുവരുന്നതിന് ഇടയിലാണ് ഇരയുടെ മുഖത്ത് ആസിഡ് ഒഴിക്കാൻ തയ്യാറാറെടുത്ത് നിന്നിരുന്ന ഇയ്യാള്‍ പോലീസിന്റെ പിടിയിലാകുന്നത്.
നേരത്തെ മറ്റൊരു കേസില്‍ നിന്നും രക്ഷപ്പെടാൻ വേണ്ടി തരപ്പെടുത്തിയ വ്യാജ മാനസിക രോഗ സർട്ടിഫിക്കറ്റ് വെച്ച് നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുന്ന ഇയാള്‍ ഒന്നരവർഷമായി മാനസിക രോഗത്തിന് യാതൊരുവിധ ചികിത്സയും തേടിയിട്ടില്ലെന്നു പോലീസ് പറഞ്ഞു.
ബെംഗളൂരു സെൻട്രല്‍ ജയില്‍ റിമാൻഡ് ചെയ്ത അലക്സിനെ മാനസിക രോഗി ആണെന്ന് വരുത്തിതീർത്ത് ജയില്‍ മോചിതനാക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.