മിൽമ പാൽ ലിറ്ററിന് ഡിസംബർ ഒന്നു മുതൽ 6 രൂപ കൂടും.അനുബന്ധ ഉൽപ്പന്നങ്ങൾക്കും വില കൂട്ടും.മന്ത്രി ജെ ചിഞ്ചു റാണിയും, മിൽമ ചെയർമാൻ കെ എസ് മണിയും മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. സർക്കാരിൻറെ അനുമതി ലഭിച്ചിരുന്നെങ്കിൽ ഇന്നലെ മുതൽ വിലവർധന നടപ്പാക്കാൻ ആണ് മിൽമ ആലോചിച്ചത്. എന്നാൽ വിലവർധന നടപ്പാക്കാൻ മിൽമയ്ക്ക് സർക്കാർ ഇതുവരെ നിർദ്ദേശം നൽകിയിട്ടില്ല. അനുമതി ലഭിച്ചാൽ വെള്ളിയാഴ്ച മിൽമ ഭരണസമിതി യോഗം ചേർന്ന് വിലവർധന നടപ്പാക്കാനാണ് ആലോചന.
