കൊച്ചി: തിയറ്റർ റിലീസിൽ നിന്ന് 56 ദിവസം കഴിഞ്ഞു മാത്രമെ സിനിമയുടെ ഒടിടി റിലീസ് അനുവദിക്കാനാവൂയെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്.
ഫിലിം ചേംബറിന് ഈ ആവശ്യം ഉന്നയിച്ച് കത്ത് നൽകും. തിയറ്റർ റിലീസിൽ നിന്ന് 42 ദിവസം കഴിഞ്ഞു മാത്രം സിനിമയുടെ ഒടിടി റിലീസ് എന്നാണ് നിലവിലുള്ള വ്യവസ്ഥ. എന്നാൽ ഇത് ലംഘിക്കുന്നവരുടെ ചിത്രങ്ങൾ വേണ്ടെന്ന നിലപാടാണ് തിയറ്ററുടമകൾക്ക്.
ഓണം റിലീസ് മുതലുള്ള ചിത്രങ്ങൾക്കാണ് ഈ നിയമം ബാധകം. തിയേറ്ററിന്റെ ചുവരില്ലാതെ ഏത് താരമാണ് താരപദവിയിലേക്ക് കയറിയിട്ടുള്ളതെന്നും ഫിയോക് ഭാരവാഹികൾ ചോദിക്കുന്നു.