ഏറ്റവും ദുർഘടമായ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കേണ്ട മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ ഭാഗത്തെ റോഡ് നിർമ്മാണം 381.76 കോടിയാണ് ഇതിന് വേണ്ടി മാത്രം കേന്ദ്രസർക്കാർ അനുവദിച്ചത്.ഇടുക്കി ജില്ലയിലെ ആദ്യ ടോൾ പാത മൂന്നാർ ബോഡി മെട്ട് പാത കൂടിയാണ്
പ്രളയത്തിൽ തകർന്ന ചെറുതോണിപ്പാലം 25 കോടി ചിലവിൽ കേന്ദ്രസർക്കാർ പണിപൂർത്തീകരിച്ചു.
കൊച്ചി മുതൽ മൂന്നാർ വരെയുളള 125 കിലോമീറ്റർ പാതയുടെ നവീകരണത്തിന് വേണ്ടി ഇപ്പോൾ 1208 കോടി രൂപ ചിലവഴിക്കുന്നു.
ബോഡിമെട്ട് മുതൽ രാമേശ്വരം - ധനുഷ്കോടി വരെയുളള തമിഴ്നാട്ടിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു ...
ദേശീയപാത 85 ന്റെ കേരളത്തിലെ ദൂരം 168 കിലോമീറ്ററാണ് ... കൊച്ചിയിലെ കുണ്ടന്നൂർ നിന്ന് ആരംഭിച്ച് തൃപ്പൂണിത്തുറ.. മുവാറ്റുപുഴ.. കോതമംഗലം.. അടിമാലി.. പള്ളിവാസൽ.. മൂന്നാർ.. ദേവികുളം.. പൂപ്പാറ.. ബോഡിമെട്ട് വരെ
തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ.. ബോഡി.. തേനി.. ആണ്ടിപ്പട്ടി.. ഉസലാമ്പട്ടി.. മധുര.. രാമനാഥപുരം.. രാമേശ്വരം.. ധനുഷ്കോടിയിൽ അവസാനിക്കുന്നു.. തമിഴ്നാട്ടിലെ നീളം 290 കിലോ മീറ്റർ.
കേന്ദ്രസർക്കാരിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ദേശീയപാത 85 ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.