യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് അറസ്റ്റിൽ. സംഭവത്തിൽ 26 പേരെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. പി കെ ഫിറോസിൻ്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് മാർച്ച് നടന്നത്. സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധമായിരുന്നു. പ്രതിഷേധ മാർച്ച് വലിയ സംഘർഷത്തിലേക്ക് വഴിമാറുകയും നിരവധിപേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് ആണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. അൽപസമയത്തിനകം പി കെ ഫിറോസിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
