ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനുശേഷം സിനിമയില്‍നിന്നും സമൂഹത്തിന്റെ നാനാതുറകളില്‍നിന്നും ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരുകയാണ്. ഇപ്പോള്‍ നടന്‍ ബാല പറഞ്ഞത് രാഷ്ട്രീയക്കാരെയും സിനിമയിലെ ചില രീതികളെക്കുറിച്ചുമാണ്. ബാലയുടെ വാക്കുകള്‍:
രാത്രിയില്‍ നടിമാരുടെ വാതിലില്‍ മുട്ടിയത് സിനിമാക്കാരല്ല, രാഷ്ട്രീയക്കാരാണ്. സിനിമയില്‍ പവര്‍ ടീം ഉള്ളതായി അറിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന ആരോപണങ്ങള്‍ ഗുരുതരമാണ്. അതില്‍ കേസെടുക്കണം. തെറ്റ് ചെയ്തത് പ്രധാനമന്ത്രി ആണെങ്കിലും ശിക്ഷിക്കപ്പെടണം.
ദേശീയ അവാര്‍ഡ് വാങ്ങുന്ന താരങ്ങള്‍ വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നാലു വര്‍ഷമായി ഞാനും ഒരു കേസുംകൊണ്ടു നടക്കുകയാണ്. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. പവര്‍ ഗ്രൂപ്പ് ഉണ്ടോ ഇല്ലയോ എന്നറിയില്ല. പക്ഷേ ഒരു നടന്‍ വിചാരിച്ചാല്‍ വേറൊരു നടനെ ഒരു സിനിമയില്‍നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞേക്കാം.