*കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ഒരു കുട്ടിയാന കൂടി ചരിഞ്ഞു.*
നാല് വയസുള്ള അർജുൻ എന്ന കുട്ടിയാനയാണ് ചരിഞ്ഞത്.
അപൂർവ വൈറസ് ബാധയെ തുടർന്ന് രണ്ടു ദിവസം മുമ്പ് മറ്റൊരു ആന കുട്ടി കൂടി ചരിഞ്ഞിരുന്നു.
സങ്കേതത്തിലെ മറ്റ് ആനകൾ നിരീക്ഷണത്തിലാണ്.
10 വയസിന് താഴെയുളള ആനകൾക്ക് ഈ വൈറസ് ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും. മുൻകരുതലിന്റെ ഭാഗമായി ആനക്കോട്ടയിലെ പത്ത് വയസിന് താഴെയുള്ള എല്ലാ കുട്ടിയാനക്കൾക്കും ചികിത്സ തുടങ്ങിയിട്ടുണ്ടെന്ന് ഡ.എഫ്.ഒ അറിയിച്ചു.