നേത്രാവതി നദിയോടു ചേർന്നുള്ള ആറാമത്തെ പോയിൻ്റിൽനിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്.
അസ്ഥികൾ മനുഷ്യൻ്റെ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ശുചീകരണ തൊഴിലാളി കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാണിച്ച 5 സ്‌ഥലങ്ങളിൽ കുഴിച്ചെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. നൂറോളം മൃതദേഹങ്ങൾ കുഴിച്ചിടാൻ നിർബന്ധിതനായി എന്നു വെളിപ്പെടുത്തിയാണ് ശുചീകരണ തൊഴിലാളി കോടതിയെ സമീപിച്ചത്. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നേത്രാവതി നദിക്കു സമീപം വനത്തിലും റോഡരികിലുമായി 13 സ്‌ഥലങ്ങളാണ് പരിശോധനയ്ക്കായി പൊലീസ് അടയാളപ്പെടുത്തിയിരിക്കുന്നത്. തൊഴിലാളിയുടെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു