ചിന്നക്കനാലില്‍ 7 കോടി രൂപ വിലയുള്ള ഭൂമി 1.92 കോടി മാത്രം കാണിച്ചു രജിസ്റ്റര്‍ ചെയ്തു സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയെന്ന സിപിഎം ആരോപണം തള്ളി കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്നാടന്. താന്‍ സ്റ്റാമ്പ് ഡ്യൂട്ടി തട്ടിപ്പ് നടത്തിയിട്ടില്ല. സിപിഎം ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടില്ല. മാധ്യമ സൃഷ്ടിയാണെന്ന് പറയാനുമില്ല. ആരോപണത്തെക്കുറിച്ച് പഠിച്ച ശേഷം നാളെ മറുപടി പറയുമെന്ന് മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.
ചിന്നക്കനാലില്‍ ഭൂമിയും വീടും ഉണ്ട്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. എല്ലാ ഓപ്പണായിട്ടുള്ള കാര്യങ്ങളാണ്. താനൊരു പൊതുപ്രവര്‍ത്തകനാണ്. തന്നെ ചോദ്യം ചെയ്യാനുള്ള അവകാശം എല്ലാവര്ക്കും ഉണ്ട്. ഇത് ഒരു രാഷ്ട്രീയ ആരോപണം ആയും കാണുന്നില്ല. നാളെ ഇതിന് മറുപടി നല്‍കുമെന്നും മാത്യു പറഞ്ഞു.