സന്തോഷ് ട്രോഫിയിൽ കേരളം ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. രാജസ്ഥാനാണ് പ്രാഥമിക റൗണ്ടിലെ മത്സരത്തിൽ കേരളത്തിൻറെ എതിരാളികൾ. വൈകിട്ട് മൂന്നരയ്ക്ക് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം. രാവിലെ ബീഹാറും ജമ്മു കാശ്മീറും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കാശ്മീർ ജേതാക്കളായി. ഗ്രൂപ്പ് രണ്ടിലെ പ്രാഥമിക റൗണ്ട് ആണ് കോഴിക്കോട് നടക്കുന്നത്.