സെമി ഫൈനലിൽ പരമ്പരാഗത വൈരികളായ ഓസ്ട്രേലിയയെ 11 പന്തുകൾ ശേഷിക്കേയാണ് ഇന്ത്യ മറി കടന്നത്.
ഓസ്ട്രേലിയ ഉയർത്തിയ 265 റൺസ് വിജയ ലക്ഷ്യമാണ് ഇന്ത്യ മറി കടന്നത്.
ഇന്ത്യയ്ക്കായി വിരാട് കോലി 84 റൺസോടെ ടോപ് സ്കോററായി.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹർദ്ദിക് പാന്ധ്യയാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.
നേരത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ഒറ്റയാൾ പോരാട്ടമാണ് ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. സ്മിത്ത് 74 റൺസെടുത്തു പുറത്തായി.














































































