ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ ഡി.സി ബുക്സും ഇ.പിയും തമ്മില്‍ ധാരണാ പത്രം ഇല്ലെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. ആത്മകഥയിലെ ഉള്ളടക്കങ്ങള്‍ എന്ന പേരില്‍ ചില ഭാഗങ്ങള്‍ ചോർന്നത് ഡി.സി ബുക്സില്‍ നിന്നാണെന്നും റിപ്പോർട്ടില്‍ പറയുന്നു. ഡി.സിയുടെ പബ്ലിക്കേഷൻ വിഭാഗം മേധാവി ശ്രീകുമാറില്‍ നിന്നാണ് ഈ ഭാഗങ്ങള്‍ ചോർന്നത്. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് കോട്ടയം എസ്.പി ഡി.ജിപിക്ക് കൈമാറി. സംഭവത്തില്‍ പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.