ജില്ലാകളക്ടർകൂടി പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെയാണ് കളക്ടറേറ്റിലെ ജീവനക്കാരിയോട് ജൂനിയർ സൂപ്രണ്ട് അപമര്യാദയായി പെരുമാറിയത് എന്നായിരുന്നു പരാതി. ഓഗസ്റ്റ് 28 വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തില്‍ ജീവനക്കാരി എഡിഎമ്മിന് പരാതി നല്‍കിയിരുന്നു. എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു.
കളക്ടറേറ്റിലെ കെ-സെക്‌ഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ ജീവനക്കാരിയെ വരാന്തയില്‍വെച്ച് കയറിപ്പിടിക്കുകയായിരുന്നു. സഹപ്രവർത്തകരുടെ സാന്നിധ്യത്തിലാണ് യുവതി അതിക്രമം നേരിട്ടത്. പകച്ചുപോയ ഇവർ സഹപ്രവർത്തകരുടെ നിർദേശത്തെ തുടർന്ന് എഡിഎമ്മിനെ നേരില്‍ക്കണ്ട് രേഖാമൂലം പരാതി നല്‍കി. എന്നാല്‍ സംഭവം പോലീസില്‍ അറിയിക്കരുതെന്നും ഓഫീസില്‍തന്നെ ഒത്തുതീർക്കണമെന്നുമാവശ്യപ്പെട്ട് ഭരണാനുകൂല സംഘടനയിലെ ചില നേതാക്കള്‍ എഡിഎമ്മിനെ സമീപിച്ചതായി വാർത്ത വന്നിരുന്നു
ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള ആഭ്യന്തര പരാതി സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെൻഷൻ നടപടി. കളക്ടറേറ്റിലെ റവന്യൂ റിക്രിയേഷൻ ക്ലബ്ബിന്റെ പേരില്‍ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.