പത്തനംതിട്ട. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്ന വ്യാജ വീഡിയോ
പ്രചരിച്ച സംഭവത്തിൽ കേസെടുത്തു.പത്തനംതിട്ട സൈബർ പോലീസാണ് കേസെടുത്തത്.രാജേഷ് എന്ന യുവാവിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പേജിലാണ് വ്യാജ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. സൈബർ പോലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ നടത്താറുള്ള നിരീക്ഷണത്തിലാണ് വീഡിയോ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടത്.
ഇരുമുടിക്കെട്ടുമായി നിൽക്കുന്ന യുവതികളുടെ മുഖസാദൃശ്യം തോന്നുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്ത്, പതിനെട്ടാംപടിക്കു സമീപമുള്ള സെൽഫി വീഡിയോ എന്ന തരത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തിയതിനും ശബരിമല വിശ്വാസികളുടെ മനസ്സുകളിൽ മുറിവുളവാക്കി സമൂഹത്തിൽ ലഹള സൃഷ്ടിക്കാൻ മനഃപൂർവം ശ്രമിച്ചതിനുള്ള വകുപ്പുകളും ഐടി നിയമത്തിലെ വകുപ്പും ചേർത്താണു കേസെടുത്തിരിക്കുന്നത്.