സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിവാദത്തില്‍ മറുപടി പറയാതെകഴിഞ്ഞദിവസംഒഴിഞ്ഞുമാറിയിരുന്നു.
തിരഞ്ഞെടുപ്പ്കണ്വെൻഷനില്യുഡിഎഫും മാസപ്പടിയില്‍ മൗനം പാലിച്ചു. ബിജെപി വിഷയം ഉയര്‍ത്തിയാല്‍ മറ്റ് മുന്നണികള്‍ കൊടകര കുഴല്‍പ്പണ വിവാദം ചര്‍ച്ചയാക്കും. വിവാദങ്ങള്‍ മണ്ഡലത്തില്‍ ഇരുമുന്നണികളും ഉയര്‍ത്തുന്നില്ല.
അതേസമയം, പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്താല്‍ ലാഭം യുഡിഎഫിനായിരിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പുതുപ്പള്ളിയില്‍ ഏത് അളവുകോലില്‍ നോക്കിയാലും ഉമ്മന്‍ചാണ്ടിക്ക് നൂറ് മാര്‍ക്ക് നല്‍കാമെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അഞ്ച് പതിറ്റാണ്ടുകൊണ്ട് പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് കിട്ടിയത് മികച്ച നേട്ടങ്ങളാണ്. ഉമ്മന്‍ചാണ്ടിയാണ് കേരളത്തില്‍ വികസനമെത്തിച്ചത്. യുഡിഎഫിന്റെ വിജയസാധ്യത വഴിതിരിച്ച് വിടാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയോടുള്ള വൈകാരികത മണ്ഡലത്തില്നിറഞ്ഞു നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.