മലപ്പുറം: ചായ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. ഇന്ന് രാവിലെയാണ് സംഭവം. പൂക്കോട്ടുംപാടം കൂട്ടമ്പാറ സ്വദേശിനി രജിതയാണ് മരിച്ചത്. പോലീസ് ഭര്‍തൃമാതാവ് ശാന്തയെ കസ്റ്റഡിയിലെടുത്തു.
പലതവണ ചായ ആവശ്യപ്പെട്ടിട്ടും ചായ കൊടുക്കാത്തതിനാലാണ് താന്‍ കുറ്റകൃത്യം ചെയ്തതെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. മക്കളുടെ മുന്നില്‍ വെച്ചാണ് ശാന്ത രജിതയെ വെടുകത്തികൊണ്ട് വെട്ടിയത്. മക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ രജിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അതിന് മുന്നേ മരിച്ചിരുന്നു. മൃതദേഹം നിലമ്പൂര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.












































































