അസമിൽ കോൺഗ്രസിന് തിരിച്ചടിയായി പാർട്ടി വിട്ട മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ തീരുമാനം മാറ്റി. തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് അദ്ദേഹം പാർട്ടി കേന്ദ്ര നേതൃത്വത്തിന് രാജി സമർപ്പിച്ചതെന്ന് അറിയിച്ചു. അസമിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിർന്ന പാർട്ടി നേതാവിൻ്റെ രാജി കോൺഗ്രസിനെ ഞെട്ടിച്ചു.
എന്നാൽ ഉച്ചയോടെ ദേശീയ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് മോറ രാജി തീരുമാനം മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണി ചർച്ചകൾക്ക് കോൺഗ്രസ് അടുത്തിടെ ഭൂപൻ ബോറയെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ഗൗരവ് ഗൊഗോയി ചുമതലയേൽക്കുന്നതുവരെ സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ അധ്യക്ഷനായിരുന്നു ബോറ.














































































