തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 10,000 ഡോസ് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ട് കേരളം. കാലാവധി കഴിയാറായ നാലായിരം ഡോസ് വാക്സിൻ നിലവിൽ ബാക്കിയുണ്ട്. ഈ മാസം അതിൻ്റെ കാലാവധി അവസാനിക്കും. ആവശ്യക്കാർ കുറഞ്ഞതിനാൽ ഇത് ഈ മാസം പാഴായിപ്പോകും.നിലവിൽ വളരെ കുറച്ചു പേർക്കു മാത്രമാണ് വാക്സിൻ എടുക്കുന്നത്. ആരോഗ്യ വകുപ്പിൻ്റെ കണക്കനുസരിച്ച് ഇന്നലെ സർക്കാർ - സ്വകാര്യ മേഖലകളിലായി 170 പേർ കുത്തിവയ്പ്പെടുത്തു. ഒരാഴ്ചയ്ക്കിടെ വാക്സിൻ സ്വീകരിച്ചത് 1081 പേരാണ്.