മകരവിളക്കിനോട് അനുബന്ധിച്ച് തിരുനക്കര ക്ഷേത്ര മൈതാനിയിൽ ഇന്ന് നന്ദ ഗോവിന്ദം ഭജന അരങ്ങേറും. വൈകിട്ട് 6.30 ന് മന്ത്രി വി എൻ വാസവൻ ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ എം പി സന്തോഷ് കുമാർ, കൗൺസിലർമാരായ റ്റി എൻ ഹരികുമാർ, സുശീല ഗോപകുമാർ, എസ്. ഗോപകുമാർ തുടങ്ങിയവർ ചേർന്ന് തിരിതെളിയിക്കും.
ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം സൗജന്യ പാസ് മൂലം നിയന്ത്രിക്കും. മൈതാനത്തും പടിക്കെട്ടുകളിലും പ്രവേശനത്തിന് നിയന്ത്രണമില്ല.
വാഹനങ്ങൾക്ക് സ്റ്റാർ ജംഗ്ഷനിലെ ലക്ഷ്മി സിൽക്സ് മൈതാനിയിലും, തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിലും പാർക്കിംഗിന് സൗകര്യം ഉണ്ട്.














































































