ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്‌കൂളിൻ്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശിരോവസ്ത്രം വിലക്കിയത് അം ഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
അതേ സമയം വിഷയത്തെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിലാണ് സ്കൂൾ മാനേജ്മെന്റ. രണ്ട് ദിവസത്തെ അവധിക്ക് ശേഷം സ്കൂൾ വീണ്ടും തുറന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കുട്ടി സ്കൂളിൽ എത്തിയിട്ടില്ല.
ഇന്നലെ ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സ്കൂൾ അധികൃതരും, കുട്ടിയുടെ ബന്ധുക്കളും സമവായത്തിലെത്തിയിരുന്നു. ഇതിൻപ്രകാരം കുട്ടി സ്കൂളിൻ്റെ നിയമങ്ങൾ പാലിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു.












































































