കുമരകത്ത് രമ്യ ഷിജോ വൈസ് പ്രസിഡൻ്റ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ നാടകീയത വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായില്ല.
കുമരകം ഗ്രാമപഞ്ചായത്തിൽ പ്രസിഡൻ്റായി വിജയിച്ച സ്വതന്ത്രാംഗം എ.പി ഗോപി വിട്ടു നിന്ന വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ രമ്യ ഷിജോയ്ക്ക് വിജയം.
യുഡിഎഫിലെ സലിമ ശിവാത്മജന് നാല് വോട്ടും, ബി ജെ പി യുടെ നീതു റജിക്ക് മൂന്ന് വോട്ടും ലഭിച്ചു.
എൽഡിഎഫ് ധാരണ പ്രകാരം ആദ്യ മൂന്നുവർഷം സിപിഎമ്മിനും പിന്നീടുള്ള രണ്ട് വർഷം സിപിഐയും വൈസ് പ്രസിഡൻറ് സ്ഥാനം പങ്കുവയ്ക്കും.















































































